എസ്‌ബിഐ ശാഖയില്‍ കള്ളനോട്ട്‌ ശേഖരം കണ്ടെത്തി

Thursday, August 7, 2008, 11:51 AM

ലക്‌നൊ: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഡൊമരിയാഗഞ്ചിലെ സ്റ്റേബ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ശാഖയുടെ കറന്‍സി ചെസ്റ്റില്‍ 20 ലക്ഷം രൂപയുടെ കള്ളനോട്ട്‌ ശേഖരം കണ്ടെത്തി.

അന്ത്രാക്‌സ്‌ അക്രമണത്തിന്‌ പിന്നില്‍ അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍

Thursday, August 7, 2008, 10:21 AM

വാഷിംഗ്‌ടണ്‍: അമേരിക്കയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അന്ത്രാക്‌സ്‌ അക്രമണത്തിന്റെ അന്വേഷണം എഫ്‌ബിഐ അവസാനിപ്പിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി കഴിഞ്ഞ ദിവസം പുറത്തു വിട്ടിട്ടുണ്ട്‌.

നൈജീരിയയില്‍ സാരിധരിച്ചാല്‍ ജയില്‍ശിക്ഷ

Thursday, August 7, 2008, 08:40 AM

ജോഹനാസ്‌ബര്‍ഗ്‌: സ്‌ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതിനായി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സാരിയുള്‍പ്പെടെയുള്ള വസ്‌ത്രങ്ങള്‍ക്ക്‌ നൈജീരിയയില്‍ വിലക്കേര്‍പ്പെടുത്തി. സാരിയ്‌ക്കൊപ്പം മാന്യമല്ലെന്നാരോപിച്ച്‌ നൈജീരിയന്‍ സ്‌ത്രീകളുടെ പാരമ്പര്യവേഷവും അധികൃതര്‍ നിരോധിച്ചിട്ടുണ്ട്‌. വയറും പൊക്കിള്‍ച്ചുഴിയും പുറത്തുകാണുന്ന തരത്തിലുള്ളതാണ്‌ നൈജീരിയന്‍ സ്‌ത്രീകളുടെ പരമ്പരാഗത വേഷം. നൈജീരിയയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഈ നിരോധനം ബാധകമാണ്‌. നിയമം ലംഘിച്ച്‌ സാരിയുള്‍പ്പെടെ ശരീരം പ്രദര്‍ശിപ്പിക്കുന്ന ഏതെങ്കിലും വസ്‌ത്രംധരിച്ച്‌ പൊതുസ്ഥലത്തെത്തുന്നവര്‍ മൂന്നുമാസത്തോളം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുകയോ 100 ഡോളര്‍ പിഴയായി നേല്‍കേണ്ടിവരുകയോ ചെയ്യും. സ്‌ത്രീ നഗ്നത ...

സിപിഎം തോല്‍വി സമ്മതിച്ചുവെന്ന്‌ മുരളി

Thursday, August 7, 2008, 08:32 AM

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ സിപിഎം തോല്‍വി സമ്മതിച്ചിരിയ്‌ക്കുകയാണെന്ന്‌ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ കെ. മുരളീധരന്‍. സീതാറാം യെച്ചൂരിയുടെ പ്രസ്‌താവനയില്‍ നിന്നും വ്യക്തമാകുന്നത്‌ ഇതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം നഗ്ന ചിത്രവുമായി പെരുവഴിയില്‍ പ്രതിഷേധം

Thursday, August 7, 2008, 08:13 AM

ബെയ്‌ജിങ്ങ്‌: പ്രതിഷേധിയ്‌ക്കാന്‍ പല വഴികള്‍, സത്യാഗ്രഹവും സമരവുമൊക്കെ കണ്ട്‌ പരിചയിച്ചവര്‍ക്ക്‌ അമേരിക്കന്‍ നീന്തല്‍ ടീം ക്യാപ്‌റ്റന്‍ അമാന്‍ഡ ബേര്‍ഡിന്റെ പ്രതിഷേധം വേറിട്ട കാഴ്‌ചയായി.

സീറ്റ്‌ കുറയുമെന്ന്‌ പറഞ്ഞിട്ടില്ല: യെച്ചൂരി

Thursday, August 7, 2008, 08:12 AM

ദില്ലി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന്‌ സീറ്റ്‌ കുറയുമെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരി.

ഭാര്യയെയും 3 മക്കളെയും കൊന്ന്‌ എയ്‌ഡ്‌സ്‌ ബാധിതന്‍ ജീവനൊടുക്കി

Thursday, August 7, 2008, 08:09 AM

മുംബൈ: ഭാര്യയെയും മൂന്ന്‌ മക്കളെയും കൊന്ന ശേഷം എച്ച്‌ഐവി ബാധിതന്‍ ആത്മഹത്യ ചെയ്‌തു. ഫിലിം വിതരണക്കാരനായ തമിഴ്‌നാട്‌ സ്വദേശി ബാബു തേവര്‍ (39) ആണ്‌ ഭാര്യയ്‌ക്കും മക്കള്‍ക്കും വിഷം കൊടുത്ത്‌ കൊന്ന ശേഷം ആത്മഹത്യ ചെയ്‌തത്‌.

ഏഷ്യാനെറ്റ് വൈകാതെ സ്റ്റാറിന് സ്വന്തമാവും

Thursday, August 7, 2008, 07:36 AM

മുംബൈ: ആദ്യത്തെ മലയാള വിനോദ ചാനലായ ഏഷ്യാനെറ്റ് വൈകാതെ സ്റ്റാര്‍ ടി വി സ്വന്തമാക്കും എന്നറിയുന്നു.  ഇപ്പോഴത്തെ ഉടമസ്ഥനായ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് സ്റ്റാര്‍, ഏഷ്യാനെറ്റിനെ സ്വന്തമാക്കുന്നത്.

സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ രാഷ്ട്രീയം നിരോധിയ്‌ക്കണം

Thursday, August 7, 2008, 07:17 AM

തിരുവനന്തപുരം: എയ്‌ഡഡ്‌ സ്‌‌കൂളുകളിലെ അധ്യാപക-അനധ്യാപകരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അവകാശം എടുത്തു കളയണമെന്ന് വിദഗ്‌ദ്ധ സമിതി സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‌കി. എയ്‌ഡഡ്‌ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പഠിയ്‌ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതി സര്‍ക്കാരിന്‌ നല്‌കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശമുള്ളത്. സംസ്ഥാനത്തെ 856 അംഗീകൃത എയ്‌ഡഡ്‌ സ്‌‌കൂളുകള്‍ കേന്ദ്രീകരിച്ചാണ്‌ കമ്മിറ്റി പഠനം നടത്തിയത്‌. അധ്യാപകരുടെ രാഷ്ട്രീയം സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിയ്‌ക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. സ്‌കൂളുകളില്‍ വ്യാപകമായ രീതിയില്‍ തൊഴില്‍ നിയമങ്ങളും കേരള വിദ്യാഭ്യാസ ...

മാനത്ത് വിമാനച്ചിറകില്‍ മിന്നു കെട്ട്‌

Thursday, August 7, 2008, 07:00 AM

ലണ്ടന്‍: വിവാഹം സ്വര്‍ഗത്തില്‍, എന്ന ബൈബിള്‍ വാക്യത്തോട്‌ അടുത്തെത്തുന്ന രീതിയില്‍ ലണ്ടനിലൊരു വിവാഹ മാമാങ്കം. പറക്കുന്ന വിമാനങ്ങളുടെ ചിറകിലേറി 1000 അടി ഉയരത്തിലായിരുന്നു വിവാഹം നടന്നത്‌. ഒരല്‌പമൊന്ന്‌ പിഴച്ചാല്‍ വധുവരന്മാര്‍ ശരിയ്‌ക്കും സ്വര്‍ഗത്തില്‍! വേറിട്ട വിവാഹമൊരുക്കാന്‍ ഇരുപത്തിനാലുകാരനായ ഡാരന്‍ മക്‌ വാള്‍ട്ടേഴ്‌സും 23കാരി കാത്തി ഹോഡ്‌സണും കണ്ടെത്തിയ വഴിയായിരുന്നു വിമാനച്ചിറകിലെ വിവാഹം. സൈറന്‍സെസ്‌റ്ററില്‍ നിന്നും രണ്ട്‌ വിമാനങ്ങളുടെ ചിറകില്‍ കയറി പറന്നുയര്‍ന്ന വധൂവരന്മാര്‍ക്ക്‌ വിവാഹ കൂദാശ ചൊല്ലാനെത്തിയ പുരോഹിതനായ ജോര്‍ജ്ജ്‌ ബ്രിങ്‌ഹാം ...

താരങ്ങള്‍ക്ക്‌ ഹെല്‍മെറ്റില്ല; സെന്‍സര്‍ബോര്‍ഡിന്‌ നോട്ടീസ്‌

Thursday, August 7, 2008, 06:50 AM

കൊച്ചി: സിനിമാ പരസ്യങ്ങളില്‍ നായികാ നായകന്മാരും മറ്റു കഥാപാത്രങ്ങളും ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന രംഗം പ്രസിദ്ധപ്പെടുത്തുന്നത്‌ തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിനും കൊച്ചി കോര്‍പ്പറേഷനും ഹൈക്കോടതി നോട്ടീസ്‌.

സര്‍വകക്ഷി സംഘം കശ്‌മീരിലേക്ക്‌

Thursday, August 7, 2008, 06:43 AM

ദില്ലി: അമര്‍നാഥ്‌ ക്ഷേത്ര ഭൂമി വിവാദത്തെ ചൊല്ലി പ്രക്ഷോഭം നയിക്കുന്നവരുമായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ട്‌ ചര്‍ച്ച നടത്തും. ബുധനാഴ്‌ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വസതിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ്‌ തീരുമാനം. ജമ്മുവിലെ സംഘര്‍ഷാവസ്ഥ വിലയിരുത്തുന്നതിനായി സര്‍വകക്ഷി സംഘം സ്ഥലം സന്ദര്‍ശിയ്‌ക്കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്‌. സംസ്ഥാനത്ത്‌ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ കടുത്ത ആശങ്കയാണ്‌ യോഗം രേഖപ്പെടുത്തിയത്‌. സമാധാനം തിരിച്ചു കൊണ്ടുവരാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിയക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടു. ...

വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞ് അനാഥയായി ആശുപത്രിയില്‍

Thursday, August 7, 2008, 05:59 AM

ജയ്‌പൂര്‍: പ്രസവിച്ച വാടക അമ്മയും യഥാര്‍ത്ഥ അമ്മയും കയ്യൊഴിഞ്ഞതോടെ അനാഥയായ കുഞ്ഞ്‌ പതിനൊന്ന്‌ നാള്‍ പിന്നിടുന്നു. ജപ്പാനിലെ ടോക്കിയോയിലുള്ള ഡോക്ടര്‍ ഇക്‌ഫുമി യമാദ(45), ഭാര്യ യൂക്കി യമാദ(41) എന്നിവര്‍ക്കുവേണ്ടി വാടക മാതാവ്‌ ജന്മം നല്‍കിയ പെണ്‍കുഞ്ഞാണ്‌ ഇവരുടെ ദാമ്പത്യ പ്രശ്‌നത്തെത്തുടര്‍ന്ന്‌ അനാഥയായത്‌.

13സ്‌ത്രീകളെ കൊന്ന 40കാരന്‍ പിടിയില്‍

Thursday, August 7, 2008, 05:27 AM

ഹൈദരാബാദ്‌: ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പതിമൂന്ന്‌ സ്‌ത്രീകളെ കല്ലിനടിച്ച്‌ കൊലപ്പെടുത്തിയ നാല്‍പതുകാരനെ ആന്ധ്രപൊലീസ്‌ അറസ്റ്റുചെയ്‌തു. നാല്‍ഗൊണ്ട ജില്ലയില്‍ നിന്നും സൈബെറാബാദിലേയ്‌ക്ക്‌ കുടിയേറിയ തൊഴിലാളിയായ ശിവരാത്രി അഞ്‌ജയ്യയെയാണ്‌ കൊലപാതക പരമ്പരയെത്തുടര്‍ന്ന്‌ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്‌ കമ്മീഷണര്‍ എസ്‌ പ്രഭാകര്‍ റെഡ്ഡി പറഞ്ഞു. ലൈംഗിക തൊഴിലാളികളുമായി ബന്ധം സ്ഥാപിക്കുകയും തുര്‍ന്ന്‌ മറ്റുള്ളവരുമായുള്ള ബന്ധം അവാസനിപ്പിക്കാന്‍ ഇവരോട്‌ ആവശ്യപ്പെടുകയും ചെയ്യുന്ന ഇയാള്‍ നിര്‍ദ്ദേശം ലംഘിക്കുന്നവരെ കൊലപ്പെടുത്തുകയാണത്രേ ചെയ്യുന്നത്‌. മൂന്ന്‌ വര്‍ഷം മുമ്പാണ്‌ ...

സിപിഎമ്മിന്‌ സീറ്റുകള്‍ കുറഞ്ഞേയ്‌ക്കും: യച്ചൂരി

Thursday, August 7, 2008, 04:54 AM

അഗര്‍ത്തല: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‌ കേരളത്തില്‍ ചില സീറ്റുകള്‍ നഷ്ടപ്പെട്ടേയ്‌ക്കാമെന്ന്‌ പൊളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യച്ചൂരി. തിരഞ്ഞെടുപ്പിന്‌ ശേഷം പുതിയ രാഷ്ട്രീയ സഖ്യങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സീറ്റ്‌ വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലാതിരിക്കേ പാര്‍ട്ടി എങ്ങനെ മൂന്നാം മുന്നണിയ്‌ക്ക്‌ നേതൃത്വം നല്‍കുമെന്ന ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു യച്ചൂരി. കേരളത്തില്‍ സീറ്റു കുറയുമെന്നത്‌ അഭ്യൂഹം മാത്രമാണ്‌. കഴിഞ്ഞ തവണ 20ല്‍ 19സീറ്റും നേടിയെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതില്‍ കുറവുവന്നേയ്‌ക്കാം. എന്നാല്‍ പാര്‍ട്ടിയുടെ ...

ചൊവ്വയില്‍ ജീവനുണ്ടായേക്കില്ല

Wednesday, August 6, 2008, 12:48 PM

വാഷിങ്‌ടണ്‍: ചൊവ്വയില്‍ ജീവനുണ്ടാകുമെന്ന പ്രതീക്ഷയ്‌ക്ക്‌ മങ്ങലേല്‌ക്കുന്നു. ചൊവ്വയുടെ ധ്രുവ പ്രദേശത്തെ മണ്ണില്‍ വിഷാംശം കണ്ടെത്തിയതാണ്‌ ജീവന്റെ സാന്നിധ്യം സംബന്ധിച്ചുള്ള പ്രതീക്ഷയ്‌ക്കു തിരിച്ചടിയായത്‌.

ഐഫോണ്‍ ഓഗസ്‌റ്റ്‌ 21ന്‌ ഇന്ത്യയില്‍

Wednesday, August 6, 2008, 11:03 AM

ദില്ലി: ഇനി അധികം കാത്തിരിയ്‌ക്കേണ്ട, കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ഐഫോണ്‍ നിങ്ങളുടെ കൈകളിലെത്താന്‍ ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. ഓഗസ്‌റ്റ്‌ 21ന്‌ അര്‍ദ്ധരാത്രി മുതല്‍ ഐഫോണ്‍ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ലഭ്യമാകും. ഭാരതി എയര്‍ടെല്‍ ആണ്‌ ഐഫോണ്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിയ്‌ക്കുന്നത്‌. ഫോണിനായുള്ള ബുക്കിംഗ്‌ ആരംഭിച്ചിട്ടുണ്ടെങ്കിലും മൊബൈലിന്റെ വില എത്രയാണെന്ന്‌ എയര്‍ടെല്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ ഐഫോണ്‍ വിപണിയില്‍ എത്തിയ്‌ക്കാനുള്ള ശ്രമങ്ങള്‍ വോഡാഫോണും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌‌. ഓഗസ്‌റ്റ്‌ 18ന്‌ ഐഫോണ്‍ പുറത്തിറക്കാന്‍ വോഡാഫോണ്‍ ശ്രമിയ്‌ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. ...

സിമിയുടെ നിരോധനം നീക്കിയ നടപടി സ്റ്റേ ചെയ്‌തു

Wednesday, August 6, 2008, 10:17 AM

ദില്ലി: സിമിയുടെ നിരോധനം പിന്‍വലിച്ച ദില്ലി ഹൈക്കോടതി പ്രത്യേക ട്രിബ്യൂണലിന്റെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. സംഘടന നിരോധിയ്‌ക്കാതിരിയ്‌ക്കാന്‍ മൂന്നാഴ്‌ചയ്‌ക്കകം കാരണം ബോധിപ്പിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ കോടതി സിമിയ്‌ക്ക്‌ നോട്ടീസ്‌ അയക്കുകയും ചെയ്‌തു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ്‌ സുപ്രീം കോടതി സിമിയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരാനുള്ള തീരുമാനമെടുത്തത്‌. ഏഴു വര്‍ഷമായി സിമിയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ചൊവ്വാഴ്‌ച ദില്ലി ഹൈക്കോടതി ജഡ്‌ജി ഗീതാ മിത്തലിന്റെ നേതൃത്തിലുള്ള ഏകാംഗ ട്രിബ്യൂണല്‍ ...

വിഴിഞ്ഞം: സ്ഥലമെറ്റെടുക്കല്‍ ത്വരിതപ്പെടുത്തും

Wednesday, August 6, 2008, 09:42 AM

തിരുവനന്തപുരം: വിഴിഞ്ഞത്ത്‌ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനില്‍ സ്ഥാപിയ്‌ക്കുന്നതിനായി 1088 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുമെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ അറിയിച്ചു.  സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിയ്‌ക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അര്‍ഹരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഓണക്കാലത്ത്‌ അഞ്ച്‌ കിലോ അരി വീതം നല്‌കും. സംസ്ഥാനത്ത്‌ പുതുതായി 13 ഐടിഐകള്‍ ആരംഭിയ്‌ക്കുമെന്നും സ്വതന്ത്ര്യ സോഫ്‌റ്റ്‌ വെയര്‍ പഠനത്തിനും വികസനത്തിനുമായി അന്താരാഷ്ട്ര പഠന കേന്ദ്രം സ്ഥാപിയ്‌ക്കുന്നതിനെക്കുറിച്ച്‌ പഠിയ്‌ക്കാന്‍ ഒരു ...

ടാറ്റ പിന്‍മാറില്ല; നാനോ പൂജക്ക്‌ മുമ്പ്‌

Wednesday, August 6, 2008, 09:15 AM

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നിര്‍മ്മിയ്‌ക്കുന്ന നാനോ കാര്‍ ഫാക്ടറി പദ്ധതിയില്‍ നിന്ന്‌ ടാറ്റ പിന്‍മാറിയെന്ന വാര്‍ത്ത പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചു.